ഓസ്ട്രേലിയൻ തീരത്ത് കുടുങ്ങിയ ഇരുന്നൂറ്റി എഴുപതോളം തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി സമുദ്ര ജീവശാസ്ത്രജ്ഞർ. ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയയുടെ തീരത്തെ മണൽത്തിട്ടയിലാണ് തിമിംഗലങ്ങൾ കുടുങ്ങിയത്. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതപ്പെടുന്ന 25-ഓളം തിമിംഗലങ്ങൾ ഇതിനോടകം തന്നെ ചത്തതായി ഗവേഷകർ അറിയിച്ചു.
നേരത്തെയും തിമിംഗലങ്ങൾ ഈ മേഖലയിൽ കുടുങ്ങി പോയിട്ടുണ്ടെങ്കിലും ഇത്രയുമധികം തിമിംഗലങ്ങൾ ഒരുമിച്ച് കുടുങ്ങുന്നത് വളരെ അപൂർവമാണെന്ന് ടാസ്മാനിയ പാർക്സ് ആന്റ് വൈൽഡ് ലൈഫ് സർവീസ് മാനേജർ നിക്ക് ഡേക പറഞ്ഞു. ഏത് രീതിയിലാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്തേണ്ടതെന്ന് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികം വൈകാതെ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇത്തരത്തിൽ കൂട്ടത്തോടെ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് തിമിംഗലങ്ങളെത്തുന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post