Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രി ബിൻലാദനാകാൻ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ : എം.സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു

by Brave India Desk
Sep 22, 2020, 03:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർ​ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുകയാണ് പിണറായി വിജയനെന്നും കാസർ​ഗോഡ് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അൽ-കൊടിയേരിയായി മാറിയിരിക്കുകയാണ്.സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ നടത്തിയവരാണ് സി.പി.എമ്മുകാർ. ബിൻലാദൻ മരിച്ചപ്പോൾ അവർ ലാദന്റെ കൂടെയായി. ഇന്ന് ജലീലിനെ രക്ഷിക്കാൻ വിശുദ്ധ​ഗ്രന്ഥത്തെ ഉപയോ​ഗിക്കുകയാണിവർ.

ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ലെന്നാണ് ഇപ്പോൾ കെ.ടി ജലീൽ പറയുന്നത്. ഖുറാനെ അപമാനിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറുണ്ടോയെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സി.പി.എമ്മിലെ ഒരു വിഭാ​ഗത്തിനെ വഞ്ചിക്കുന്നതാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഞ്ചിക്കപ്പെട്ട അവർ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലീ​ഗ്- സി.പി.എം അവിശുദ്ധസഖ്യം ഉള്ളതുകൊണ്ടാണ് മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.ഒരു മുൻകൂർ ജാമ്യ അപേക്ഷ പോലും കമറുദ്ദീൻ നൽകാത്തത് അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കൊണ്ടാണ്. മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ ഈ കാര്യം ചോദിച്ചപ്പോൾ വലിയ തട്ടിപ്പാണ് നടന്നതെന്നും അന്വേഷിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഒരു ചോദ്യം ചെയ്യലിന് പോലും എം.എൽ.എയെ വിളിപ്പിക്കാത്ത സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണ്. കാസർ​ഗോഡ് ജില്ലയിൽ പല പഞ്ചായത്തുകളിലും ബി.ജെ.പിയെ പുറത്താക്കാൻ ലീ​ഗ്-സി.പി.എം സഖ്യം നിലവിലുണ്ട്. പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചുനൽകുമെന്നാണ് ലീ​ഗ് നേതൃത്വം പറയുന്നത്. എങ്ങനെയാണ് ഇത്രയും വലിയ തുക സമാഹരിക്കുക? ബാങ്ക് വഴിയല്ലാതെ വരുന്ന തുകയെല്ലാം കള്ളപ്പണമാണെന്ന് കേരള പൊലീസിനറിയില്ലേ? അങ്ങനെയെങ്കിൽ പൊലീസ് എന്തിനാണ് ഇത് അനുവദിക്കുന്നത്? സർക്കാരാണ് കമറുദ്ദീനെ സംരക്ഷിക്കുന്നത്. പോപ്പുലാർ ഫിനാൻസ് തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികൾക്ക് വിട്ട സർക്കാർ എന്തുകൊണ്ടാണ് ഇത്രയും പേരെ വഞ്ചിച്ച ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

Tags: k.surendranMC Kamarudeen
Share7TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

Discussion about this post

Latest News

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies