ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഏപ്രിൽ -മെയ് മാസങ്ങളിൽ ക്രൂഡോയിൽ ശേഖരിച്ചത് വഴി 5,000 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.രാജ്യസഭയിലാണ് അദ്ദേഹം രേഖാ മൂലം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നിരുന്നു.അതായത്, ജനുവരി മാസത്തിൽ 60 ഡോളർ വിലയുണ്ടായിരുന്ന ബാരലിന് ഏപ്രിൽ-മെയ് മാസത്തിൽ വില 19 ഡോളറായി കുറഞ്ഞു. ഈ സമയത്ത് 16.71 മില്യൺ ബാരൽ ക്രൂഡോയിലാണ് പദുർ, വിശാഖപട്ടണം, മംഗളൂരു എന്നിവിടങ്ങളിലെ തന്ത്രപ്രധാന ഓയിൽ സംഭരണികളിൽ ശേഖരിച്ചത്. ഇതിലൂടെ 5000 കോടി രൂപയുടെ ലാഭമാണ് ഇന്ത്യയ്ക്ക് ലഭിച്ചതെന്ന് ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
Discussion about this post