കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പിടിയിലായ പ്രതികളിൽ പലരും വെറും ബിനാമികൾ മാത്രമാണെന്ന് ആദായനികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പണം മുടക്കിയവരും ലാഭം കൊയ്തവരും ഇനിയും ഒരുപാടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സന്ദീപ് നായർ, കെ.ടി റമീസ് തുടങ്ങി ഇതുവരെ അറസ്റ്റിലായവരെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതി അനുവദിച്ചു. ഗൂഢാലോചനക്ക് പിറകിൽ സ്വദേശത്തും വിദേശത്തുമുള്ള ഉന്നതർ ഉണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും അവരെ ഇതുവരെ കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
Discussion about this post