സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ ഒരു ഗ്രാമീണന് കൊല്ലപ്പെട്ടു. കുണ്ടഡ് ഗ്രമത്തിലെ യുക ഹുംഗ എന്ന 22 കാരനാണ് മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മിസിഗുഡ മേഖലയില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ സംഭവ സ്ഥലത്തെത്തി.
മാവോയിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് മിസിഗുഡ മേഖല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സമാനമായ സംഭവങ്ങള്‍ മുന്‍പും ഛത്തീസ്ഗഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11 ന് ഇന്ദ്രാവതി ടൈഗര്‍ റിസര്‍വിലെ ഫോറസ്റ്റ് റെയ്ഞ്ചറിനെ ബിജാപ്പൂരിലെ കൊണ്ടേരി ഗ്രാമത്തില്‍ വെച്ച് മാവോയിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
Discussion about this post