പത്തനംതിട്ട: ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര വ്യോമയാനടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ. ഗ്രാമീണ വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആറന്മുള ഈ പട്ടികയില്‍ ഇല്ലെന്ന് മഹേഷ് ശര്‍മ പറഞ്ഞു.
ആറന്മുള വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആറന്മുളയെ പൈതൃക ഗ്രാമമാക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്രം മുന്നോട്ട് പോകുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.
ചെന്നൈ കേന്ദ്രമായ കെ.ജി.എസ് ഗ്രൂപ്പാണ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ എതിര്‍പ്പും പരിസ്ഥിതി പ്രശ്നങ്ങളും മൂലം പദ്ധതി തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തിനുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കുകയായിരുന്നു.
Discussion about this post