ഹൈദരാബാദ് : മുസ്‌ലിം യുവാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള ജഗൻ മോഹൻ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ആന്ധ്ര ഹൈക്കോടതി. പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായ യുവാക്കളുടെ മതം നോക്കി കേസ് പിൻവലിക്കാനാവില്ലെന്ന് കോടതി പ്രസ്താവിച്ചു. മാത്രമല്ല, കേസ് പിൻവലിക്കാൻ തീരുമാനിച്ച സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സർക്കാരിന്റെ നിലപാടിനെതിരെ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2018 മെയ് മാസത്തിൽ ഒരു കൂട്ടം മുസ്ലീം യുവാക്കൾ പഴയ ഗുണ്ടൂർ പോലീസ് സ്റ്റേഷനുനേരെ കല്ലെറിയുകയും നിരവധി വസ്തുവഹകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് സാരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് സായുധ റിസർവ് പോലീസ് ബറ്റാലിയനുകളെ പ്രദേശത്ത് വിന്യസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ അക്രമകാരികളായ മുസ്‌ലിം യുവാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനാണ് ജഗൻമോഹൻ റെഡ്ഡി സർക്കാർ തീരുമാനിച്ചത്.ഇതിനെതിരെ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ആന്ധ്ര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്ന് കോടതി സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
Discussion about this post