ഇന്ത്യ-ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന നാവികാഭ്യാസം അറബിക്കടലിൽ ഇന്ന് ആരംഭിക്കും. ജപ്പാൻ മാരിടൈം ബൈലാറ്ററൽ എക്സസൈസ്, അഥവാ ജിമെക്സ് എന്നാണ് സംയുക്ത അഭ്യാസത്തിന് പേരു നൽകിയിരിക്കുന്നത്. ഉത്തര അറബിക്കടലിലാണ് ഇരുരാജ്യങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ നടക്കുക.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ഡ്രില്ലുകൾ മൂന്നു ദിവസം നീണ്ടു നിൽക്കും. ഇന്ത്യൻ സമുദ്ര മേഖലയിലും ഇൻഡോ-പസഫിക് മേഖലയിലും വർധിച്ചു വരുന്ന ചൈനയുടെ സൈനിക നടപടികൾ കണക്കിലെടുത്താണ് അതിനു തടയിടാൻ വേണ്ടി ഇരുരാജ്യങ്ങളുടെയും നാവികസേനകൾ കൈകോർക്കുന്നത്.ചരക്കുനീക്കം സുഗമമാക്കാനുള്ള ലോജിസ്റ്റിക്സ് പിന്തുണ ഉറപ്പുവരുത്തിക്കൊണ്ട് സെപ്റ്റംബർ ഒമ്പതിന് ഇരുരാജ്യങ്ങളും ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെയും ജപ്പാന്റെയും സൈന്യങ്ങൾക്ക് പരസ്പരമുള്ള ബേസുകൾ ചരക്കു നീക്കത്തിന് ഉപയോഗിക്കാമെന്നായിരുന്നു കരാറിന്റെ ഉള്ളടക്കം. ഈ കരാറിനു ശേഷം നടപ്പിലാക്കുന്ന സുപ്രധാനമായ നാവികാഭ്യാസമാണിത്.
കഴിഞ്ഞ പ്രാവശ്യത്തെ നാവികസേനയുടെ ഡ്രില്ലുകൾ നടന്നത് വിശാഖപട്ടണത്താണ്. ചൈനയുടെ വർധിച്ചുവരുന്ന സമുദ്ര താൽപര്യങ്ങൾ തടയേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണ്.









Discussion about this post