തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി ഹെബ്ദോയുടെ പാരീസിലുള്ള മുൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിൽ ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് രണ്ടു പേരെ അലി ഹസ്സൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ട് നയാ പാകിസ്ഥാനെന്ന ചാനൽ നടത്തിയ അഭിമുഖത്തിലാണ് അലി ഹസ്സന്റെ പിതാവ് തന്റെ മകൻ ചെയ്തത് വളരെ വലിയ കാര്യമാണെന്നും താനതിൽ വളരെ സന്തോഷവാനാണെന്നുമുള്ള പ്രസ്താവന നടത്തിയത്. ചാർലി ഹെബ്ദോയുടെ പാരീസിലുള്ള മുൻ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളെ ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചത് ഇസ്ലാമിക ഭീകരതയെന്നാണ്. പാരീസിലെ പ്രീമിയേഴ്സ് ലിഗ്നസ് എന്ന ടിവി നിർമാണ കമ്പനിയിലെ ജീവനക്കാർക്കാണ് കുത്തേറ്റത്. ചാർലി ഹെബ്ദോയുടെ മുൻ ഓഫീസ് സ്ഥിതി ചെയ്യുന്ന ബൊളിവർഡ് റിച്ചാർഡ് ലെനോയിർ തെരുവിനടുത്താണ് ഇവരുടെ കമ്പനി. കുത്തേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
Discussion about this post