ന്യൂഡൽഹി : കോടികളുടെ വിദേശ പണം സ്വീകരിച്ചതിന്റെ കണക്കുകൾ സമർപ്പിക്കാൻ കേന്ദ്രമാവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ പത്തു വർഷത്തിനിടെ ആംനസ്റ്റി മുഖേന ഇന്ത്യയിലേക്കെത്തിയത് കോടികളാണ്. ഇതിന്റെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര-ധനകാര്യ മന്ത്രാലയങ്ങൾ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കണക്കുകൾ ഹാജരാക്കിയില്ലെന്ന് മാത്രമല്ല മനുഷ്യാവകാശ സംഘടനയാണെന്ന ഇരവാദം മുഴക്കുകയാണ് ആംനസ്റ്റി ഇന്റർനാഷണൽ ചെയ്തത്. സംഘടന വിദേശ കോൺട്രിബ്യൂഷൻ നിയമം ലംഘിച്ചു വരികയാണെന്ന് മനസിലാക്കിയ സിബിഐ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിൽ വിവിധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സംഘടനയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവനക്കാരെ പിരിച്ചു വിടാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്നും, ഇതിനാൽ, സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും കാമ്പയിനുകളും നിർത്തി വെയ്ക്കുകയാണെന്നും ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Discussion about this post