ലക്നൗവിലെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ച ബാബറി മസ്ജിദ് വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതിയുൾപ്പെടെ 38 പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. ഇന്ത്യയിലുള്ള എല്ലാവരും ഐക്യത്തിൽ ഒത്തുചേരുകയും രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ വിജയകരമായി പ്രവർത്തിക്കുകയും വേണമെന്ന് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ആർഎസ്എസ് കൂട്ടിച്ചേർത്തു.
1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992, ക്രൈം നമ്പർ 198 /1992 എന്നീ കേസുകളിലെ വിധിയാണ് ഇന്നലെ കോടതി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ ആസൂത്രിതമല്ലെന്നും ചൂണ്ടിക്കാട്ടി കേസിലെ 38 പ്രതികളെയും കോടതി വെറുതേ വിടുകയായിരുന്നു. രണ്ടായിരത്തോളം പേജുള്ള വിധി പുറപ്പെടുവിച്ചത് പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ്.
Discussion about this post