വടക്കൻ കശ്മീരിലെ നൗഗാം ഭാഗത്ത് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് രണ്ടു സൈനികർ കൊല്ലപ്പെടുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പ്രകോപനങ്ങളൊന്നും കൂടാതെയാണ് ലൈൻ ഓഫ് കൺട്രോളിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. യൂണിറ്റ് 15 സിഖ് ലൈറ്റ് ഇൻഫന്ററിയിലെ ഹവാൽദർ കുൽദീപ്, 8 ജമ്മുകശ്മീർ റൈഫിൾസിലെ റൈഫിൾമാൻ ശുഭം എന്നിവരാണ് വീരമൃത്യു വരിച്ചത്.
നൗഗാം സെക്ടറിലെ കുപ്‌വാരയിൽ പ്രകോപനങ്ങളൊന്നും കൂടാതെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് രാജേഷ് കാലിയ പ്രസ്താവിച്ചു. ബുധനാഴ്ച പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണഘടിയിൽ വെച്ച് ലാൻസ് നായിക് കർണെയിൽ സിംഗ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post