ഡൽഹി : ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു . പൊതുവെ ബിജെപി വിരുദ്ധ നിലപാടുകളിൽ പ്രശസ്തനായ മാർക്കണ്ഡേയ കട്ജു പോലും പെൺകുട്ടിയുടെ കൊലപാതകം വിവാദമാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താല്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.ഹത്രാസിലെ പീഡനത്തെയും കൊലപാതകത്തെയും ശക്തമായി അപലപിക്കുന്നുവെന്നും എന്നാൽ കൊലപാതകം നടന്നുവെന്നതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുടെ പിന്നിലെ രാഷ്ട്രീയം എന്താണെന്നുമാണ് കഡ്ജു ആരാഞ്ഞത്.
അതേസമയം, ഹത്രാസ് കേസ് യോഗി സർക്കാരിനെതിരെ തിരിച്ചു വിടാൻ കോൺഗ്രസ് ശ്രമിക്കുകയാണ് എന്നത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. യോഗി സർക്കാരിനും ഉത്തർപ്രദേശ് പോലീസിനുമെതിരെ മാധ്യമങ്ങളുടെ മുന്നിൽ ആരോപണം ഉന്നയിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബത്തോട് അജ്ഞാതർ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. പ്രിയങ്ക ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും വരവിനെ സംബന്ധിച്ചും ഓഡിയോയിൽ സംസാരിക്കുന്നുണ്ട്. യോഗി സർക്കാരിൽ നിന്നും ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാൻ ഇന്ത്യ ടുഡേയുടെ മാധ്യമപ്രവർത്തക ശ്രമിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ഈ ഓഡിയോ സന്ദേശവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Discussion about this post