കൊച്ചി : കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചതായി നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാവികസേന ക്വാർട്ടേഴ്സിൽ നിന്നും പരിശീലനത്തിനായി പോവുകയായിരുന്നു ഇരുവരും. തോപ്പുംപടി ബിഒടി പാലത്തിന് സമീപമായാണ് ഗ്ലൈഡർ തകർന്നു വീണത്.
നാവികസേനാ ഉദ്യോഗസ്ഥരായ സുനിൽകുമാർ 29), രാജീവ് ത്സാ (39) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ഗ്ലൈഡറിൽ രണ്ടുപേർക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ.
അതേസമയം, അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നാവികസേന അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലത്തിന്റെ സമീപത്തുള്ള റോഡിലെ ഒഴിഞ്ഞ ഭാഗത്തേക്കാണ് പറന്നു കൊണ്ടിരുന്ന ഗ്ലൈഡർ തകർന്നു വീണത്. പക്ഷെ, രക്ഷാപ്രവർത്തനം വൈകിയതായി ദൃക്സാക്ഷികൾ പറയുന്നു.










