തിരുവനന്തപുരം: സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്കു വരെ കൊവിഡ് വന്നു പോയിട്ടുണ്ടാകാമെന്നാണ് കേരളത്തില്‍ ഐ സി എം ആര് നടത്തിയ സിറോ സര്‍വേ ഫലം. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാനവാരത്തിലാണ് സിറോ സര്‍വേ നടന്നത്. 1181 പേരെ പരിശേധിച്ചതില്‍ 11 പേര്‍ക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തി. നിരക്ക് -0.8% . ഇതിന്റെ ആറു മുതല്‍ 10 ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നിഗമനം.
അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതര്‍ 2.29 ലക്ഷം . ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം വൈറസ് ബാധിതരായാല്‍ രോഗം മൂര്ധന്യാവസ്ഥയിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post