ബംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടിലും, അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായി റെയ്ഡ്.
സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഡി.കെ. ശിവകുമാര്‍, സഹോദരന്‍ ഡി.കെ. സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്.
കര്‍ണാടകയില്‍ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗര്‍, ബെംഗളൂരു എന്നീവിടങ്ങളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് നടത്തിയ അന്വേഷണത്തില്‍ ഡി.കെ ശിവകുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ വെച്ചാണ് സിബിഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post