കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നുവെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ് വിശദമായ വാദം നടന്നത്.
സന്തോഷ് ഈപ്പൻ പണം നൽകിയതിലും ഐഫോൺ വാങ്ങി നൽകിയതിലും അഴിമതി നടന്നിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരും കൈക്കൂലി പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികായെന്നും കോടതിയിൽ സിബിഐ വ്യക്തമാക്കി. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ ഇന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണ്.
സിബിഐ ആവശ്യപ്പെട്ട ആറ് സുപ്രധാന രേഖകളുമായി മൊഴി നൽകാനായി സിഇഒ യു.വി.ജോസും രണ്ടു ഉദ്യോഗസ്ഥരും സിബിഐ ഓഫിസിലെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യു.വി.ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.












