തിരുവനന്തപുരം: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും കമ്പനികള്‍ക്കും സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നതിന് അനുമതി നല്‍കണമെന്നതടക്കമുശള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്. എം.ജി സര്‍വ്വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രൊഫ. സി.ഐ. അബ്ദുറഹ്മാന്‍ കണ്‍വീനറുമായ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നത് സംബന്ധിച്ച് മന്ത്രിസഭയിലും യു.ഡി.എഫിലും ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നീട് അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. എല്ലാ തലത്തിലും അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍, വ്യക്തി താല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post