ടോക്കിയോ: ചൈനയുടെ ധാർഷ്ട്യത്തിനെതിരെ നിർണ്ണായക നീക്കവുംമായി നാല് രാജ്യങ്ങൾ ഒന്നിക്കുന്നു.ചൈനയെ അടിച്ചമർത്തുന്നതിനായി, ‘ക്വാഡ്’ ഗ്രൂപ്പിന്റെ ഒരു പ്രധാന യോഗം ഇന്ന് ജപ്പാനിലെ ടോക്കിയോയിൽ നടക്കും. ‘ക്വാഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചതുർഭുജ സംഘടനയിൽ ഇന്തോ-പസഫിക് മേഖലയിലെ നാല് രാജ്യങ്ങൾ ഉൾപ്പെടുന്നു, ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാലു ശക്തികളാണ് ക്വാഡ് ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്. ക്വാഡ് യോഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണാകുമെന്നാണ് നയതന്ത്രവിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തെ ചെറുക്കുന്നതിന് കൃത്യമായ പദ്ധതിയോടെ മുന്നേറമെന്നാണ് ക്വാഡ് ഗ്രൂപ്പിൽ ഉരുന്ന അഭിപ്രായം. ഇന്തോ-പസഫിക്’ സംരംഭത്തിൽ നാല് അംഗ രാജ്യങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് ജപ്പാൻ പ്രത്യാശ പ്രകടിപ്പിച്ചു.
കോവിഡ് -19 പകർച്ചവ്യാധിക്കുശേഷം വിദേശകാര്യ മന്ത്രിമാരുടെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ചയാണിത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയൻ സ്റ്റേറ്റ് സെക്രട്ടറി മാരിസി പെയ്ൻ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോടെഗി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത് .
യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ-യുഎസ്, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാർ ടോക്കിയോയിലെത്തി. കോവിഡ് -19 പകർച്ചവ്യാധിയുടെ ആഘാതത്തെക്കുറിച്ചും വിശാലമായ സുരക്ഷയ്ക്കും സാമ്പത്തിക സഹകരണത്തിനുമുള്ള സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് സംരംഭത്തെക്കുറിച്ചും ചർച്ച നടക്കുമെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
മറുവശത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.കെ. ജയ്ശങ്കർ ഉഭയകക്ഷി ചർച്ച നടത്തും. പോംപിയോയും ജയ്‌ശങ്കറും ഫോണിലൂടെ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ് ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനു ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
Discussion about this post