തിരുവനന്തപുരം : ഹത്രാസിലെ പെൺകുട്ടിയുടെ മരണം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണ ആയുധമായി മാറ്റുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാത്രമല്ല, കോൺഗ്രസ്സും സിപിഎമ്മും പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിലൂടെയാണ് ഹത്രാസ് കൊലപാതകത്തിന്റെ പേരിൽ നടക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച പ്രതികരണം അദ്ദേഹം രേഖപ്പെടുത്തിയത്. രാജസ്ഥാനിലും കേരളത്തിലും നടക്കുന്ന ബീഭത്സവും പൈശാചികവുമായ ദളിത് പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തമസ്കരിക്കുകയും മോദി സർക്കാരിനെ ചെളി വാരിയെറിഞ്ഞ് വികൃതമാക്കുകയുമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റേയും ലക്ഷ്യമെന്ന് കുമ്മനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. “യാഥാർത്ഥ്യങ്ങൾ ഓരോന്നായി പുറത്തു വന്നതോടെ വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും.
ബീഹാറിൽ കോൺഗ്രസിന്റെ പക്കൽ നിന്നും നാല് സീറ്റ് ഇരന്നുവാങ്ങി മഹാ സഖ്യത്തിൽ ഉറച്ചു നിൽക്കുന്ന സിപിഎമ്മിന് രാഹുലിനോടുള്ള നന്ദി അതിരറ്റത്താണ്. ബീഹാർ സഖ്യത്തിൽ കോൺഗ്രസിനോടുള്ള കടപ്പാട് കാർഷിക നിയമത്തിനെതിരെയുള്ള സമരത്തിലും ഹത്രാസിലും സിപിഎം തുറന്നുകാട്ടുന്നുണ്ട്” -അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post