തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി.
ആറ്റിങ്ങല്‍ സ്വദേശികളായ റിയാസ്, ജസി, കോന്നി സ്വദേശി ഫൈസല്‍, തൃശൂര്‍ സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങലിൽ രണ്ടു വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച നൂറു കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്.












