പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. മമത ബാനർജിയുടെ അധികാരത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ബിജെപി ബംഗാളിലെ തൃണമൂലിനെ വേരോടെ പിഴുതെറിയുമെന്നും ജെ.പി നദ്ദ പറഞ്ഞു. കഴിഞ്ഞദിവസം ബിജെപി പ്രവർത്തകർ നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങൾക്കിടെ പോലീസ് പ്രതിഷേധകരെ മർദിക്കുകയും അവർക്കു നേരെ നാടൻ ബോംബെറിയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. മമത സർക്കാരിന്റെ ഈ പ്രവർത്തിയാണ് ജെ. പി നദ്ദയെ പ്രകോപിപ്പിച്ചത്.
ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ മമതാ ബാനർജി സർക്കാർ സ്വന്തം പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ‘നബന്ന ചലോ’ എന്ന പേരിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പോലീസ് ബിജെപി പ്രവർത്തകരെ തല്ലുകയും ഓടിയവർക്കു നേരെ കല്ലെറിയുകയും ചെയ്തുവെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. മമത ബാനർജി സർക്കാരിന്റെ ഈ നയങ്ങൾക്കെതിരെ ട്വിറ്ററിലൂടെയാണ് നദ്ദ പ്രതികരിച്ചത്.
പശ്ചിമ ബംഗാളിലെ സ്വേച്ഛാധിപത്യ സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ മനസ്സിൽ തീരുമാനിച്ചിട്ടുണ്ടെന്നും, അത് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി പ്രതിഷേധങ്ങൾ ഭയക്കുന്നതെന്നും ജെ.പി നദ്ദ കൂട്ടിച്ചേർത്തു.
Discussion about this post