ഡല്‍ഹി: ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള 46 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ ബിഹാറില്‍ ആകെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ 75 ആയി. മന്ത്രി നന്ദ കിഷോര്‍ യാദവ്(പാട്ന സാഹിബ്), മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന് നിതീഷ് മിശ്ര തുടങ്ങിയവരാണ് ഇന്നലെ പ്രഖ്യാപിച്ച പ്രമുഖ ബിജെപി സ്ഥാനാര്‍ഥികള്‍.
110 സീറ്റിലാണു ബിജെപി മത്സരിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡി-യു 115 സീറ്റില്‍ മത്സരിക്കുന്നു. എന്‍ഡിഎയിലെ ചെറുകക്ഷികളായ വിഐപി 10 സീറ്റിലും എച്ച്എഎം ഏഴു സീറ്റിലും മത്സരിക്കുന്നു.
ബിഹാറില്‍ 71 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് 28നു നടക്കാനിരിക്കെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ആറു ജില്ലകളിലെ 11 മണ്ഡലങ്ങളിലുള്ള പാര്‍ട്ടിയുടെ വെര്‍ച്വല്‍ പ്രചാരണങ്ങള്‍ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. നിതീഷിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post