ബംഗളൂരു: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകന് കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു 49 വയസ്സുള്ള ചാപ്മാന്റെ അന്ത്യം. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ചാപ്മാനെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളായാണ് ചാപ്മാനെ പരിഗണിക്കുന്നത്.
1995 മുതല്‍ 2001 വരെ ഇന്ത്യയുടെ മധ്യനിര കളിക്കാരനായിരുന്നു അദ്ദേഹം. ടാറ്റ ഫുട്ബാള്‍ അക്കാദമിയിലൂടെ മുഖ്യധാര ഫുട്ബാളില്‍ പന്തുതട്ടിത്തുടങ്ങിയ ചാപ്മാന് ഈസ്റ്റ്ബംഗാള്‍, ജെ.സിടി, എഫ്.സി കൊച്ചിന് തുടങ്ങിയ വമ്പന്മാര്ക്കായി കളിച്ചിട്ടുണ്ട്. കളി നിര്‍ത്തിയ ശേഷം പരിശീലകനായും ചാപ്മാന് തിളങ്ങിയിരുന്നു.
Discussion about this post