ഡല്‍ഹി: മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സൈറാ ബാനു ബി.ജെ.പി.യില്‍ ചേര്‍ന്നു. മുസ്ലീം സ്ത്രീകളോടുളള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബാനു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കായി അവര്‍ പ്രചാരണത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.
2016ലാണ് മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മുത്തലാഖ് ക്രിമനല്‍ക്കുറ്റമാക്കി നിയമനിര്‍മാണം നടത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ സൈറാ ബാനു ശനിയാഴ്ചയാണ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. ദെഹ്റാദൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാനാദ്ധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് അംഗത്വം നല്‍കിയത്.
സ്വന്തം ഭര്‍ത്താവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സൈറാ ബാനു മുത്തലാഖിനെതിരേയുളള പോരാട്ടത്തിന് മുന്‍ നിരയില്‍ അണിനിരന്നത്.
സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയ സൈറാ ബാനുവിന്റെ മുത്താലാഖിനെതിരെയുളള പോരാട്ടം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Discussion about this post