കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍വരുന്ന തരത്തില്‍സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
പുതിയ 28 മുനിസിപ്പാലിറ്റിയും ഒരു കോര്‍പറേഷനും രൂപീകരിച്ച സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി സിംഗിള്‍ ബഞ്ച് ശരിവെച്ചിട്ടുണ്ടെന്നും, അതിനാല്‍ സര്‍ക്കാര്‍ നിലപാടുകളോട് യോജിപ്പാണെന്നും കമ്മീഷന് സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്
Discussion about this post