ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ഖേല്‍ രത്ന പുരസ്കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി ബില്യര്ഡ്സ് താരം പങ്കജ് അദ്വാനും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും. രാജീവ് ഗാന്ധി ഖേല്‍ രത്നാ അവാര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ അവാര്‍ഡായി തരംതാഴ്ത്തിയെന്നണ് ഇരുവരും ആരോപിച്ചത്.
ഒരു കായിക ഇനത്തിന്റെയോ കായിക താരത്തിന്റെയോ ജനസ്വീകാര്യതയല്ല ഖേല്‍ രത്ന പോലുള്ള പുരസ്കാരത്തിന് മാനദണ്ഡമെന്ന് പങ്കജ് അദ്വാനി പറഞ്ഞു. എല്ലാ കായിക നേട്ടങ്ങളെയും ശരിയായ രീതിയില്‍ സമീപിക്കണമെന്നും പങ്കജ് ആവശ്യപ്പെട്ടു. 13 തവണ ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള താരമാണ് പങ്കജ്.
രാജ്യത്തെ കായിക പുരസ്കാരങ്ങളുടെ മേന്മ വിവാദങ്ങളില്‍ തട്ടി ഇല്ലാതാകുകയാണെന്ന് മുന്‍ കായിക മന്ത്രി കൂടിയായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. ഇത്തരം വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് വേണ്ടിയാണ് നിഷ്പക്ഷരായ ആളുകളെ പുരസ്കാര നിര്‍ണയ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അജയ് മാക്കന് അറിയിച്ചു.
തന്റെ കാലഘട്ടത്തില്‍ ഖേല്‍ രത്നാ അര്‍ജുനാ പുരസ്കാരങ്ങള്‍ക്കായുള്ള പോയിന്റ് സിസ്റ്റം കുറ്റമറ്റതായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് അങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മാക്കന് പറഞ്ഞു.
സാനിയക്ക് ഖേല്‍ രത്ന നല്‍കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണ് ഓഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സാനിയക്ക് ഖേല്‍ രത്ന സമ്മാനിച്ചത്.
Discussion about this post