ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുർആൻ സർക്കിൾ എന്ന പേരിൽ രഹസ്യഗ്രൂപ്പ് പ്രവർത്തിക്കുന്നതായി വിവരങ്ങൾ. ഭീകരസംഘടനയായ ഐഎസിന്റെ ബംഗളുരു ഘടകവുമായി ബന്ധമുള്ള രണ്ടു പേരെ ബുധനാഴ്ച ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ അഹമ്മദ് അബ്ദുൽ ഖാദർ (40), ബംഗളുരുവിലെ ഫ്രേസർടൗൺ നിവാസിയായ ഇർഫാൻ നസീർ (33) എന്നിവരെയാണ് കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവർ ബംഗളുരുവിലെ മുസ്ലീമുകളെ തീവ്രവാദികളാക്കാനും മറ്റുള്ള ഐ.എസ് തീവ്രവാദികളെ സഹായിക്കാനും ഇന്ത്യയിൽ തീവ്ര ഇസ്ലാമിക നിയമങ്ങൾ പ്രചരിപ്പിക്കാനുമായി ഖുർആൻ സർക്കിളെന്ന പേരിൽ ഒരു സംഘം രൂപീകരിച്ചതായി കണ്ടെത്തിയത്.
ഇത്തരമൊരു സംഘം രൂപീകരിച്ചതിനുപിന്നിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ രഹസ്യ ഗ്രൂപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ എൻ.ഐ.എയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചനകൾ.
Discussion about this post