കൊച്ചി: ഇന്നലെ രാത്രി പണിമുടക്ക് പ്രമാണിച്ച് നേരത്തെ അച്ചടിച്ച ദേശാഭിമാനി പത്രത്തിലാണ് ദേശീയ പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമായി എന്ന തലക്കെട്ട് വാര്‍ത്ത അച്ചടിച്ച് വന്നത്. പണിമുടക്ക് തുടങ്ങുന്നതിന് മുന്‍പ് വിതരണം തടങ്ങിയ പത്രം ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി പാളി.
പണിമുടക്ക് തുടങ്ങും മുന്‍പ് കേരളം പണിമുടക്കില്‍ നിശ്ചലമായി എന്നടിച്ച ദേശാഭിമാനിയുടെ ‘വാര്‍ത്ത സെന്‍സിനെതിരെ’ നവമാധ്യമങ്ങളില്‍ നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. പണിമുടക്ക് അരമണിക്കൂര്‍ മുന്‍പ് തുടങ്ങി, ‘ദേശാഭിമാനി പറഞ്ഞ് അത് ഒരു മണിക്കൂര്‍ നേരത്തെയാക്കി’ പണിമുടക്കിന് മുന്‍പെ കേരള നിശ്ചലമാക്കി ദേശാഭിമാനി ചീഫ് എഡിറ്റര്‍’ എന്നിങ്ങനെയാണ് സോഷ്യല്‍മീഡിയ കളിയാക്കലുകള്‍.
രാവിലെ ഇറങ്ങുന്ന പത്രത്തില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കാറുണ്ട് എന്ന വിശദീകരണവുമായി എതിര്‍പക്ഷവും രംഗത്തുണ്ട്. എന്നാല്‍ സമരം തുടങ്ങും മുന്‍പ് സമരം വിജയിച്ചു എന്ന് പറയുന്നതിലെ ‘സാംഗത്യം’ പൊതുവെ തമാശയ്ക്കിടയാക്കിയിട്ടുണ്ട്.
Discussion about this post