ന്യൂഡൽഹി : നിയന്ത്രണ രേഖ മുറിച്ചുകടന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് കരസേനാമേധാവി എം.എം നരവാനെ. മഞ്ഞുകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ ഇന്ത്യൻ മണ്ണിൽ എത്തിക്കാനാണ് പാക് സർക്കാരിന്റെ ശ്രമമെന്നും നരവനെ പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളും നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ സൈനികരും ശക്തമാണെന്നു പറഞ്ഞ കരസേനാ മേധാവി, അതിർത്തി ലംഘിച്ച് കയറാൻ ശ്രമിച്ച ഒറ്റ തീവ്രവാദിയെപ്പോലും സൈന്യം വെറുതെ വിട്ടിട്ടില്ലെന്നും അറിയിച്ചു. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള തീവ്രവാദവിരുദ്ധ ഓപ്പറേഷനുകളെ കുറിച്ചു സംസാരിക്കുകയായിരുന്നു നരവനെ.
നിയന്ത്രണ രേഖയ്ക്കപ്പുറത്തെ പാകിസ്ഥാൻ ഭീകരകേന്ദ്രങ്ങളിൽ 200 മുതൽ 250 വരെ തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സന്നദ്ധരായി നിൽക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിൽ മാത്രം 17 ഭീകരരെയാണ് കശ്മീരിൽ സൈന്യം വെടിവെച്ചു കൊന്നത്.
Discussion about this post