ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത് 157.3 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. സംഭാവനയുടെ 93 ശതമാനവും നല്‍കിയത് ഇന്ത്യന്‍ റെയില്‍വേയാണ്.
146.772 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരില്‍ നിന്നും സമാഹരിച്ച് ഫണ്ടിലേക്കു നല്‍കിയത്. ബഹീരാകാശ വകുപ്പ് 5.18 കോടി രൂപ നല്കി. 59 മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ 89 വകുപ്പുകളാണുള്ളത്. ഇതില്‍ 50 വകുപ്പുകളുടെ വിവരം മാത്രമാണ് ലഭിച്ചത്.
പരിസ്ഥിതി വകുപ്പ് 1.14 കോടി, വിദേശകാര്യം 43.26 ലക്ഷം, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 34.83 ലക്ഷം, പ്രതിരോധ വകുപ്പ് 26.20 ലക്ഷം, റവന്യൂ വകുപ്പ് 22.60 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകള്‍ സംഭാവന ചെയ്തിരിക്കുന്നത്.
Discussion about this post