കൊച്ചി: ആലുവയിൽ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിലായി. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടികൂടിയിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തുകയായിരുന്നു. ഒരു ഗ്രാമിന്റെ പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിവന്നിരുന്നത്.
റംഷാദ് ഇതിനു മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും പതിവായി മയക്കുമരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു.











