മുണ്ടക്കയം : മുണ്ടക്കയത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എം പതാകയുയർത്തിയത് എസ്.എൻ.ഡി.പി കൊടിമരത്തിൽ. സംഭവം വിവാദമായതോടെ ലോക്കൽ സെക്രട്ടറി മാപ്പെഴുതി നൽകി തടിയൂരി.
എസ്.എൻ.ഡി.പി ശാഖ ഓഫീസിനു മുന്നിലെ കൊടിമരത്തിൽ പെരുവന്താനം ലോക്കൽ സെക്രട്ടറി ബിജുവാണ് പതാക ഉയർത്തിയത്. കൂടാതെ, ബിജു ഇതിന്റെ ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്എൻഡിപി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന്, സിപിഎം പ്രതിരോധത്തിലാവുകയും സിപിഎം ഏരിയ നേതൃത്വം വിഷയത്തിൽ ഇടപെട്ട് സംഭവത്തിൽ പരസ്യമായി മാപ്പ് പറയാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊടി ഉയർത്തിയ പാർട്ടി ലോക്കൽ സെക്രട്ടറി എ.ബിജു മാപ്പെഴുതി നൽകിയത്.
Discussion about this post