സുല്‍ത്താന്‍ബത്തേരി : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന്റെ ബിജെപി വനിതാ നേതാവിനെതിരായ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കമല്‍നാഥ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് രാഹുലിന്റെ പ്രതികരണം.
കമല്‍നാഥ് ജി ഉപയോഗിച്ച വാക്കുകള്‍ ഞാന്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. നിര്‍ഭാഗ്യകരമായിപ്പോയി. എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ഇമ്രാതി ദേവിക്കെതിരെയായിരുന്നു കമല്‍നാഥിന്റെ പരമാര്‍ശം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ‘ഐറ്റം’ എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്.
‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എളിയവരില്‍ എളിയവനാണ.ബിജെപി സ്ഥാനാര്‍ത്ഥിയെ പോലെയല്ല,ഞാനെന്തിനാണ് അവരെകുറിച്ച് കൂടുതല്‍ പയാന് മടികാണിക്കുന്നത്, എന്നെക്കാള്‍ കൂടുതല്‍ അവരെ നിങ്ങള്‍ക്ക് അറിയാലോ എന്തൊരു ഐറ്റമാണവര്‍’, എന്നായിരുന്നു ദബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കമല്‍നാഥ് പറഞ്ഞത്.
ഇതിനെതിരെ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തിയത്.
Discussion about this post