Wednesday, February 24, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

by Brave India Desk
Oct 22, 2020, 03:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. ഇത്തരത്തിലുള്ള ഒരു ആരോപണത്തിനും അദ്ദേഹത്തിന്റെ മേൽ കളങ്കം ചാർത്താനാവില്ലെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സർക്കാരിന് തലവേദനയായിട്ടുള്ള നിരവധി ജനകീയ സമരങ്ങൾ ഏറ്റെടുത്ത സന്ന്യാസതുല്ല്യനായ നേതാവാണ് അദ്ദേഹം. സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ കുമ്മനത്തെ വേട്ടയാടി ബി.ജെ.പിയെ തകർക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ മുഖംനഷ്ടപ്പെട്ട സർക്കാർ പകപോക്കുകയാണ്. ഇതിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമിതി അം​ഗമാകാൻ കുമ്മനം രാജശേഖരനെ പോലെ യോഗ്യനായ മറ്റൊരു വ്യക്തി കേരളത്തിലില്ല. ആദ്ധ്യാത്മീയ കാര്യങ്ങളിൽ വിശ്വാസി സമൂഹത്തിന്റെ അവസാനവാക്കാണ് അദ്ദേഹമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സി.പി.എം നേതാക്കൾ പ്രതികളായിട്ടുള്ള സംസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പി.എസ്.സി തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളാണ് പിൻവലിക്കുന്നത്. ​ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പാർട്ടി നേതാക്കളെ രക്ഷിക്കാൻ പിണറായി ശ്രമിക്കുകയാണ് . ജനാധിപത്യസംവിധാനത്തിൽ ഒരിക്കലും അംഗീകരിക്കാനാവാത്തതാണിത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: pinarayi vijayankummanam rajasekharank.surendranTOP
Share157TweetSendShare

Discussion about this post


Related News

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

മദ്യത്തിന് വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ

Next Post

‘ആത്മനിർഭർ ഭാരത്‘ തുടരുന്നു; നാവികശക്തി വിളിച്ചോതി ഐ എൻ എസ് കവരത്തി ഇന്ത്യൻ സേനയുടെ ഭാഗമായി

Latest News

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണം; വിചിത്ര ഫത്വയുമായി ഇസ്ലാം ആത്മീയ നേതാവ്

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

‘ചൈനയുടെ സേനാപിന്മാറ്റം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരം‘; കഴിഞ്ഞ കാലങ്ങളിലെ തർക്കങ്ങൾ വരും കാലങ്ങളിലും തുടരണമെന്ന് നിർബന്ധമില്ലെന്ന് കരസേനാ മേധാവി

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

മദ്യത്തിന് വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ

രാഹുലിന്റെ കടലിൽ ചാട്ടം; മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നുള്ള രക്ഷപ്പെടലെന്ന് സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News