തലാഖിനെതിരായ മുസ്ലീം സ്ത്രീ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല.മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതിയ്ക്ക് മാറ്റം വരുത്താനാവില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് അറിയിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും പരസ്പര സമ്മതം നേടണമെന്നാവശ്യവുമായി ചില മുസ്ലീം സമുദായങ്ങളും രംഗത്തെത്തിയിരുന്നു.
ഖുറാന് പ്രകാരം മൂന്നു തവണ തലാഖ് പറഞ്ഞ് വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതി കുറ്റ മാണെങ്കിലും ഈ രീതി പരിഗണിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ മാറ്റം വരുത്താനാവില്ലെന്ന് ബോര്‍ഡ് വക്താവ് മൗലാനാ അബ്ദുള്‍ റഹിം ഖുറൈഷി പറഞ്ഞു.
തലാഖ് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post