ബാഗ്ദാദ്: ബാഗ്ദാദില്‍ 18 തുര്‍ക്കിഷ് തൊഴിലാളികളെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടുപോയി. നൂറല്‍ ഇന്‍സാറ്റ് എന്ന നിര്‍മാണക്കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടു പോയത്. സാദര്‍ സിറ്റിക്കടുത്ത് വച്ച് സൈനികവേഷത്തിലെത്തിയവരാണ് ഇതിനു പിന്നില്‍. തുര്‍ക്കിഷ് വംശജരെ മാത്രം ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിച്ച് വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ബാഗ്ദാദ് മേഖലയില്‍ കുറേ വര്‍ഷങ്ങളായി തട്ടിക്കൊണ്ടുപോകലുകളും ബോംബ് സ്‌ഫോടനങ്ങളും കൂടിവരുന്നതായി പോലീസ് അറിയിച്ചു.
2014ല്‍ ഐ.എസ് മൊസൂളില്‍ നിന്ന് തുര്‍ക്കി നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ബന്ദികളാക്കിയിരുന്നു. 2006ലും 2007ലും ഇവിടെ സുന്നി ഷിയ സായുധഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വ്യാപകമായ തട്ടിക്കൊണ്ടുപോകലുകള്‍ അരങ്ങേറിയിരുന്നു. അതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.
Discussion about this post