ഡല്‍ഹി: കിഴക്കാന്‍ ലഡാക്കിലെ ഡെംചോക് മേഖലയില്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് വന്ന ചെെനീസ് സെെനികന്റെ കെെവശം സ്ലീപ്പിംഗ് ബാഗും സംഭരണ ഉപകരണവും ഒരു ചാര്‍ജറും മൊബൈല്‍ ഫോണും ഉണ്ടായിരുന്നതായി സെെനിക വൃത്തങ്ങള്‍. നടപടി ക്രമങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചെെനയ്ക്ക് കെെമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചെെനീസ് സെെനികനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തുവിടുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണ രേഖ കടന്നെത്തിയ ചെെനീസ് സെെന്യത്തിലെ കോര്‍പറല്‍ ആയ വാങ് യാ ലോങിനെ ഇന്ത്യന്‍ സൈനികര്‍ പിടികൂടിയത്. എല്‍.എ.സിയില്‍ വച്ച് വഴി തെറ്റിയ സെെനികന് ഇന്ത്യയുടെ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യ ചെെനീസ് സൈനികനെ മോചിപ്പിച്ചതെന്നും സെെനിക വൃത്തങ്ങള്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യ -ചെെന സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇരു സേനകളും 50,000 സൈനികരെ വീതം നിയന്ത്രണരേഖയ്ക്ക് സമീപമായി വിന്യസിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മില്‍ സെെനിക കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് ചെെനീസ് സെെനികന് ഇന്ത്യന്‍ സേനയുടെ പിടിയിലാകുന്നത്.
Discussion about this post