Wednesday, January 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ലോകകിരീടം ചൂടിയ കോഹ്ലിയുടെ അണ്ടർ 19 ടീമിലെ ടോപ് സ്കോറർ; മുപ്പതാം വയസ്സിൽ കരിയറിനോട് വിട പറഞ്ഞ് തന്മയ് ശ്രീവാസ്തവ

by Brave India Desk
Oct 25, 2020, 02:05 pm IST
in Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഇന്ത്യ ചാമ്പ്യന്മാരായ 2008ലെ മലേഷ്യ അണ്ടർ 19 ലോകകപ്പിൽ ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ വിരമിച്ചു. അന്ന് ഫൈനലിൽ ഉൾപ്പെടെ ഇന്ത്യയുടെ ടോപ് സ്കോററായി കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് അകാലത്തിൽ കളി മതിയാക്കുന്നത്.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ 52.40 ശരാശരിയിൽ 262 റൺസ് അടിച്ചുകൂട്ടിയാണ് തന്മയ് ശ്രീവാസ്തവ ടോപ് സ്കോററായത്. ക്വാലലംപുരിൽ നടന്ന ഫൈനൽ മത്സരത്തിൽ 46 റൺസുമായി ടോപ് സ്കോററായ തന്മയിന്റെ ബാറ്റിംഗ് മികവിൽ മഴ നിയമത്തിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്കയെ  12 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടുകയായിരുന്നു.

Stories you may like

രോഹിത്തും വിരാടും ഗ്രേഡ് ബി-യിലേക്ക്? ബിസിസിഐയുടെ പുതിയ ശമ്പള പരിഷ്കരണം വരുന്നു

ബിസിസിഐയുടെ അന്ത്യശാസനം; ജനുവരി 27-നകം ആ തീരുമാനം അറിയിക്കാൻ ആർസിബിയോടും രാജസ്ഥാനോടും നിർദ്ദേശം

2008ൽ കിരീടം ചൂടിയ ലോകകപ്പ് ടീമിനെ നയിച്ച വിരാട് കോലി ഉൾപ്പെടെയുള്ളവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴാണ് അന്ന് ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ 30–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. വിരാട് കോലിക്കു പുറമെ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ്, പാക്കിസ്ഥാൻ താരങ്ങളായ ഇമാദ് വാസിം, ഷാൻ മസൂദ്, അഹമ്മദ് ഷെഹ്സാദ്, ഉമർ അക്മൽ, ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനൽ, പീറ്റർ മലാൻ, റീസ ഹെൻഡ്രിക്സ്, ശ്രീലങ്കയുടെ ദിനേഷ് ചണ്ഡിമൽ, കുശാൽ പെരേര, തിസാര പെരേര, ലഹിരു തിരിമാന്നെ, ന്യൂസീലൻഡ് താരങ്ങളായ കെയ്ൻ വില്യംസൻ, കോറി ആൻഡേഴ്സൻ, ഇംഗ്ലിഷ് താരം ക്രിസ് വോക്സ്, വിൻഡീസ് താരം ഡാരൻ ബ്രാവോ തുടങ്ങിയവരും അന്നത്തെ ടൂർണമെന്റിന്റെ സംഭാവനകളായിരുന്നു.

2008–09 സീസണിൽ ഉത്തർപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു തന്മയ്. അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 90 മത്സരങ്ങൾ കളിച്ച ശ്രീവാസ്തവ, 34.39 ശരാശരിയിൽ 4918 റൺസ് നേടി. ഇതിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ 44 മത്സരങ്ങളിൽനിന്നായി 44.30 ശരാശരിയിൽ 1728 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

വിരാട് കോലിക്കു പുറമെ രവീന്ദ്ര ജഡേജ, സൗരഭ് തിവാരി, സിദ്ധാർഥ് കൗൾ, അഭിനവ് മുകുന്ദ്, മനീഷ് പാണ്ഡെ, പ്രദീപ് സാങ്‌വാൻ തുടങ്ങിയവരും അന്നത്തെ ലോകകപ്പ് ടീമിൽ അംഗങ്ങളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടങ്ങൾ കാഴ്ചവെച്ചിട്ടും ദേശീയ ടീമിൽ തന്മയ് ശ്രീവാസ്തവക്ക് അവസരം നിഷേധിക്കപ്പെട്ടത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്ററിലൂടെയാണ് തന്മയ് വിരമിക്കൽ പ്രഖ്യാപിച്ചത്.

It’s time to bid adeu to my cricketing playing career! I’ve built memories, made friends, achieved the best I could in these years playing Junior Cricket, Ranji Trophy and most importantly being a good performer in U-19 World Cup,2008 and bringing the cup home with the team!! pic.twitter.com/gYCvPGNV5g

— Tanmay Srivastava (@srivastavtanmay) October 24, 2020

Tags: iplTanmay SrivastavaU19 WC 2008
Share6TweetSendShare

Latest stories from this section

ആ താരത്തെ തടയാൻ പ്ലാനുകളില്ല; ബൗളർമാർ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് വരുൺ ആരോൺ

ആ താരത്തെ തടയാൻ പ്ലാനുകളില്ല; ബൗളർമാർ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് വരുൺ ആരോൺ

സൂര്യ നന്നായി കളിച്ചില്ലെങ്കിൽ ബാറ്റിംഗ് നിര തകരും, മുന്നറിയിപ്പുമായി രോഹിത് ശർമ്മ; ഒപ്പം ആ വെളിപ്പെടുത്തലും

സൂര്യ നന്നായി കളിച്ചില്ലെങ്കിൽ ബാറ്റിംഗ് നിര തകരും, മുന്നറിയിപ്പുമായി രോഹിത് ശർമ്മ; ഒപ്പം ആ വെളിപ്പെടുത്തലും

കിവീസിനെതിരെ ഇന്ത്യയുടെ പരീക്ഷണം; ബാറ്റിംഗ് പൊസിഷനിൽ സർപ്രൈസ് നീക്കവുമായി സൂര്യകുമാർ യാദവ്; മൂന്നാം നമ്പറിൽ കളിക്കുക ആ താരം

കിവീസിനെതിരെ ഇന്ത്യയുടെ പരീക്ഷണം; ബാറ്റിംഗ് പൊസിഷനിൽ സർപ്രൈസ് നീക്കവുമായി സൂര്യകുമാർ യാദവ്; മൂന്നാം നമ്പറിൽ കളിക്കുക ആ താരം

ക്രിക്കറ്റ് ആവേശം തിരുവനന്തപുരത്തേക്കും? ഐപിഎൽ വേദികളുടെ ചുരുക്കപ്പട്ടികയിൽ കാര്യവട്ടം സ്റ്റേഡിയവും; ഷെഡ്യൂൾ പ്രഖ്യാപനം അന്ന് നടക്കും

ക്രിക്കറ്റ് ആവേശം തിരുവനന്തപുരത്തേക്കും? ഐപിഎൽ വേദികളുടെ ചുരുക്കപ്പട്ടികയിൽ കാര്യവട്ടം സ്റ്റേഡിയവും; ഷെഡ്യൂൾ പ്രഖ്യാപനം അന്ന് നടക്കും

Discussion about this post

Latest News

അടൽ പെൻഷൻ യോജന 2031 വരെ നീട്ടി ; എംഎസ്എംഇ സിഡ്ബിഐക്ക് 5000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം

അടൽ പെൻഷൻ യോജന 2031 വരെ നീട്ടി ; എംഎസ്എംഇ സിഡ്ബിഐക്ക് 5000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം

സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നടത്തിയത് ‘വിദ്വേഷ പ്രസംഗം’; ഉദയനിധിയുടെ വാക്കുകൾ വംശഹത്യയ്ക്ക് തുല്യം;  മദ്രാസ് ഹൈക്കോടതി!

സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നടത്തിയത് ‘വിദ്വേഷ പ്രസംഗം’; ഉദയനിധിയുടെ വാക്കുകൾ വംശഹത്യയ്ക്ക് തുല്യം;  മദ്രാസ് ഹൈക്കോടതി!

ലാലേട്ടന്റെ മുരളി: പച്ചയായ മനുഷ്യന്റെ നോവും ചിരിയും കോർത്തിണക്കിയ അഭിനയ മാജിക്

ലാലേട്ടന്റെ മുരളി: പച്ചയായ മനുഷ്യന്റെ നോവും ചിരിയും കോർത്തിണക്കിയ അഭിനയ മാജിക്

പ്രയാഗ്‌രാജിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നുവീണു ; അപകടം കെ പി കോളേജിന് സമീപം

പ്രയാഗ്‌രാജിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നുവീണു ; അപകടം കെ പി കോളേജിന് സമീപം

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

‘ട്രംപ് ട്രാപ്പിൽ’ വീഴാതെ ഭാരതം; നയതന്ത്ര പക്വതയിൽ പകച്ചുപോയി പാകിസ്താനും യൂറോപ്പും; ദാവോസിൽ മോദി പ്രഭാവം!

രോഹിത്തും വിരാടും ഗ്രേഡ് ബി-യിലേക്ക്? ബിസിസിഐയുടെ പുതിയ ശമ്പള പരിഷ്കരണം വരുന്നു

രോഹിത്തും വിരാടും ഗ്രേഡ് ബി-യിലേക്ക്? ബിസിസിഐയുടെ പുതിയ ശമ്പള പരിഷ്കരണം വരുന്നു

ബിസിസിഐയുടെ അന്ത്യശാസനം; ജനുവരി 27-നകം ആ തീരുമാനം അറിയിക്കാൻ ആർസിബിയോടും രാജസ്ഥാനോടും നിർദ്ദേശം

ബിസിസിഐയുടെ അന്ത്യശാസനം; ജനുവരി 27-നകം ആ തീരുമാനം അറിയിക്കാൻ ആർസിബിയോടും രാജസ്ഥാനോടും നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies