ഇസ്ലാമബാദ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലിംകളെ പ്രകോപിപ്പിക്കുകയും ആണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചാർലി ഹെബ്ദോ കാർട്ടൂണിനെ പരസ്യമായി സർക്കാർ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് സർക്കാരിന്റെ നടപടിയാണ് ഇമ്രാൻ ഖാനെ പ്രകോപിപ്പിച്ചത്.
വിവാദമായ മുഹമ്മദ് നബിയുടെ കാർട്ടൂൺ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിനെ തുടർന്ന്, ഫ്രാൻസിൽ അധ്യാപകനെ മതമൗലികവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിൽ ക്ഷുഭിതരായ ഫ്രഞ്ച് ഭരണകൂടം, പ്രസ്തുത കാർട്ടൂൺ സർക്കാർ കെട്ടിടങ്ങളിൽ മണിക്കൂറുകളോളം പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു. ഈ നടപടിയാണ് ഇമ്രാൻഖാനെ അസ്വസ്ഥനാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറ്റവുമധികം വിലകൽപ്പിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഫ്രാൻസ് എന്നതാണ് സർക്കാരിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് കാരണം.
അതേസമയം, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ സമനില പരിശോധിക്കാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ ആവശ്യപ്പെട്ടു. മതമൗലിക വാദത്തെയും ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. എർദോഗന്റെ പ്രകോപനപരമായ പരാമർശത്തെ തുടർന്ന് തുർക്കിയിലെ അംബാസിഡറെ ഫ്രാൻസ് തിരിച്ചു വിളിച്ചത് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയാണ്.
Discussion about this post