സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഇന്ന് പുറത്തിറക്കിയ ഫിഫ റാങ്കിംഗ് പട്ടികയില്‍ 155ാം സ്ഥാനത്തെത്താണ് ടിം ഇന്ത്യ.
കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ നേപ്പാളുമായി ഗോള്‍ രഹിത സമനില പാലിച്ചിരുന്നു.
2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റതിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യ 15 സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയിരുന്നു.
പുതിയ റാങ്കിങ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് തലപ്പത്ത്. ബെല്‍ജിയം രണ്ടാമതും ജര്‍മനി മൂന്നാമതുമെത്തി. കൊളംബിയയും ജര്‍മനിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
Discussion about this post