ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തി. മൈക്ക് പോംപിയോയടങ്ങുന്ന അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തെ ഡൽഹിയിൽ സ്വീകരിച്ചത് ഡോവലിന്റെ നേതൃത്വത്തിലാണ്.
അജിത് ഡോവലും മൈക്ക് പോംപിയോയും എൽബോ ബംബ്സ് (കൈമുട്ടുകൾ കൂട്ടി മുട്ടിക്കുക) മാതൃകയിലാണ് പരസ്പരം അഭിവാദ്യം ചെയ്തത്. ഇത്തരത്തിൽ അഭിവാദ്യം ചെയ്യുന്ന ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ലോകത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തൊട്ടാകെയുള്ള നേതാക്കൾ അഭിവാദ്യം അർപ്പിക്കുന്നതിന് സ്വീകരിക്കുന്ന സുരക്ഷാ മാർഗങ്ങളിലൊന്നാണ് എൽബോ ബംബ്സ്.
ഡൽഹിയിൽ വെച്ച് നടക്കുന്ന ദ്വിതല ഉന്നത യോഗത്തിൽ പങ്കെടുക്കുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. അതേ സമയം, ഇന്നലെ രാത്രി ബേസിക് എക്സ്ചേഞ്ച് ആൻഡ് കോപ്പറേഷൻ എഗ്രിമെന്റിൽ (ബിഇസിഎ) അമേരിക്കയും ഇന്ത്യയും ഒപ്പു വെച്ചിരുന്നു.
Discussion about this post