മാവേലിക്കര നഗരസഭയില്‍ ഇടത്പക്ഷം കൊണ്ട് വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചു.ഇതോടെ യൂഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി.
ചെയര്മാന് കെ ആര് മുരളീധരനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 15 വോട്ടോടെയാണ് പാസായത്. കൗണ്‍സിലിലെ 10 കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരളാകോണ്‍ഗ്രസ് അംഗവും ഒരു സിപിഐ അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പങ്കെടുത്ത ഒരുകോണ്‍ഗ്രസ് അംഗം അവിശ്വാസത്തെ എതിര്‍ത്തു. ബാക്കി പതിനഞ്ച് അംഗങ്ങളും അനുകൂലിച്ചതോടെ അവിശ്വാസം പാസാകുകുയായിരുന്നു. രണ്ട് അംഗങ്ങളുള്ള ബിജെപിയും അവിശ്വാസത്തെ പിന്തുണച്ചു.
സിപിഐ എം10. സിപിഐ 1, ബിജെപി2, സ്വതന്ത്രന്-1,സിഎംപി-1 എന്നിങ്ങനെയാണ് പ്രമേയത്തെ അനുകൂലിച്ചവരുടെ എണ്ണം.
Discussion about this post