തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. പ്രതിദിന കേസുകളിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.ഒക്ടോബർ 24 മുതൽ ഒക്ടോബർ 30 വരെയുള്ള കഴിഞ്ഞ ആറു ദിവസത്തെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയാണ്. പ്രതിദിനം ആറായിരത്തിനും ഏഴായിരത്തിനുമിടയിൽ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്.രാജ്യത്ത് നിലവിൽ,5, 94, 386 ആക്ടീവ് കേസുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം ആറു ലക്ഷത്തിനു താഴെ പോകുന്നത്.
Discussion about this post