ലേ : ചൈനയെ നേരിടാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനിടെ പുതിയ നേട്ടവുമായി കരസേനാ ഡോക്ടർമാർ. കഴിഞ്ഞ ദിവസം, 16,000 അടി ഉയരത്തിൽ വെച്ചാണ് ഒരു സൈനികന്റെ അപ്പെന്റിക്സ് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ശസ്ത്രക്രിയ നടന്നത് കിഴക്കൻ ലഡാക്കിലെ സർജിക്കൽ സെന്ററിൽ വെച്ചാണ്. ലെഫ്റ്റനന്റ് കേണൽ, മേജർ, ക്യാപ്റ്റൻ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്. സൈനികന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാലും ആശുപത്രിയിലെത്തിക്കാൻ പ്രതികൂല കാലാവസ്ഥ തടസ്സമായതിനാലും കിഴക്കൻ ലഡാക്കിലെ സർജിക്കൽ സെന്ററിൽ വെച്ച് ശസ്ത്രക്രിയ നടത്താൻ ഫീൽഡ് ആശുപത്രിയിലുള്ള ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമാണെന്നും സൈനികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊടും ശൈത്വകാലത്തും ലഡാക്കിൽ ചൈനയുമായി മുഖാമുഖം നിൽക്കുന്ന സൈനികരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെത്തിക്കുന്ന കരസേനയുടെ പ്രവർത്തന മികവിനുള്ള ഉദാഹരണമാണ് ഈ സംഭവം.
Discussion about this post