വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കുന്നു. പ്രസിഡണ്ട് സ്ഥാനമലങ്കരിക്കാൻ വൈറ്റ് ഹൗസിലേക്ക് ആരെത്തുമെന്നറിയാൻ ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോൾ ഡൊണാൾഡ് ട്രംമ്പിനായിരുന്നു നേട്ടം. ഇന്‍ഡ്യാന, കെന്റക്കി എന്നിവിടങ്ങളിൽ ട്രംപ് ലീഡ് ചെയ്തപ്പോൾ, സൗത്ത് കരോലിന, വെർമോണ്ടസ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിലാണ്. 61 സീറ്റുകളിൽ ട്രംപും 85 സീറ്റുകളിൽ ബൈഡനും മുന്നേറുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ സ്ഥലങ്ങളെല്ലാം ട്രമ്പിന് അനുകൂലമാണ്. ആദ്യഘട്ട പോളിംഗ് കുറച്ചു നേരത്തിനുള്ളിൽ അവസാനിക്കും. ഏതാനും മണിക്കൂറുകളുടെ ഫലസൂചനകൾ കൊണ്ട്, ട്രംപ് തുടരുമോ, അതോ പുതിയ പ്രസിഡണ്ടായി ബൈഡൻ എത്തുമോയെന്ന കാര്യം അറിയാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നു. ഫ്ലോറിഡ സംസ്ഥാനം വളരെ നിർണായകമാണ്. അത് കൈവിട്ടാൽ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികൾ പോലും സമ്മതിച്ചു കഴിഞ്ഞു.
കോവിഡിനെ തുടർന്ന്, ഇത്തവണ പോസ്റ്റൽ വോട്ടുകളാണ് ജനങ്ങൾ കൂടുതലായി ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ, എണ്ണിത്തീരാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ വോട്ടെണ്ണൽ മന്ദഗതിയിലാകും. മുൻകൂർ വോട്ടിങ് സംവിധാനങ്ങളായ തപാൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 10 കോടി പേർ ഇതിനോടകം വോട്ട് ചെയ്തു കഴിഞ്ഞു.
Discussion about this post