മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാനെത്തിയത് മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് സച്ചിൻ വാജേ. പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ എൻകൗണ്ടർ ചെയ്തു കൊന്നു കളയുന്ന ഉദ്യോഗസ്ഥനാണ് സച്ചിൻ വാജേ.
63 പേരെയാണ് സച്ചിൻ ഇതുവരെ കൊന്നു തള്ളിയിരിക്കുന്നത്. അർണാബ് ഗോസ്വാമിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയ 30 അംഗ പോലീസ് ഉദ്യോഗസ്ഥരെല്ലാം എ.കെ 47 അടക്കമുള്ള ആയുധങ്ങൾ ധരിച്ചിരുന്നു. അർണബിന് വലിച്ചിഴച്ചു കൊണ്ടുപോയ മുംബൈ പോലീസ് സംഘം, അദ്ദേഹത്തിന്റെ പ്രായപൂർത്തിയാവാത്ത മകനെ കയ്യേറ്റം ചെയ്തുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2004-ൽ, ഘാട്കോപ്പർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെന്നാരോപിച്ച് ഖ്വാജ യൂനിസ് എന്നയാളെ വെടിവെച്ചു കൊന്നതിന് സച്ചിൻ വാജേ സസ്പെൻഷനിലായിരുന്നു. എങ്കിലും, കോവിഡ് കാലഘട്ടത്തിൽ, പോലീസ് ഉദ്യോഗസ്ഥരുടെ കുറവിനെ തുടർന്ന് ഇദ്ദേഹത്തെ ഉദ്ധവ് ഭരണകൂടം സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.
Discussion about this post