മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’വിന് പാക്കപ്പ് പറഞ്ഞ് സംവിധായകന് ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഷൂട്ട് 46 ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നും ജീത്തു ജോസഫ് തന്റെ കുറിപ്പിലൂടെ അറിയിച്ചു.
സെറ്റില്‍ നിന്നുമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദൃശ്യം ടീമിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സഹകരണം കൊണ്ട് മാത്രമാണ് ഈ കൊവിഡ് വിഷമഘട്ടത്തിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഇക്കാര്യത്തില്‍ താന്‍ എല്ലാവര്ക്കും തന്റെ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post