ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. നേരത്തെ പ്രേമിക്കുന്നവരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും കേന്ദ്രമന്ത്രാലയം ആലോചിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നാലു സ്ലാബുകളിലായായിരിക്കും പെൻഷൻ പരിഷ്കരിക്കുക.
20-25 വർഷം സേവനം : നിലവിലുള്ളതിന്റെ 50 ശതമാനം പെൻഷൻ, 26-30 : 60 ശതമാനം, 31-35 : 75 ശതമാനം, 35 വർഷത്തിനു മുകളിൽ : മുഴുവൻ പെൻഷൻ എന്നിങ്ങനെയാണ് നാലു സ്ലാബുകൾ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. ബ്രിഗേഡിയർ-58( നേരത്തെ 56), കേണൽ-57(54), മേജർ ജനറൽ-59(58) എന്നിങ്ങനെയാണ് വിരമിക്കൽ പ്രായം ഉയർത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ടെക്നിക്കൽ, മെഡിക്കൽ ബ്രാഞ്ച്, ലോജിസ്റ്റിക്സ് വകുപ്പ്, ജൂനിയർ കമ്മീഷൻഡ് ഓഫീസർ, മറ്റുള്ള റാങ്കുകാർ എന്നിവരുടെ വിരമിക്കൽ പ്രായം 57 ആക്കാനും സമിതി ശുപാർശ ചെയ്യുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്കൽ എൻജിനീയർമാർ ആർമി സർവീസ് കോർ, ഓർഡിനൻസ് കോർ വിഭാഗക്കാർക്കും വിരമിക്കൽ പ്രായം 57 ആക്കും.
Discussion about this post