ബംഗളൂരു: ലഹരിമരുന്നു കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡി അപേക്ഷ നൽകി. കസ്റ്റഡി കാലാവധി തീർന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിനീഷിനെ കോടതിയിൽ ഹാജരാകാൻ ഇരിക്കേയാണ് എൻസിബിയുടെ ഈ നീക്കം.
10 ദിവസത്തിനു ശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കുന്നത്. ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇഡി ഇന്ന് കോടതിയെ അറിയിക്കും. ബിനീഷിന്റെ ഭാര്യയും മാതാവും റെയ്ഡ് തടസ്സപ്പെടുത്തിയത് ഇഡി ഗൗരവമായാണ് കാണുന്നത്.
അതേസമയം, ബിനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബിനാമി അബ്ദുൾ ലത്തീഫ് ഒളിവിൽ പോയതായി ഇഡി അധികൃതർക്ക് സൂചന ലഭിച്ചു. നവംബർ 2 നു ശേഷം ഹാജരാകാം എന്ന് ലത്തീഫ് അറിയിച്ചെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിന് അയാൾ ഹാജരായിട്ടില്ല. അധികൃതർ ലത്തീഫിനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.











